English| മലയാളം

വിവരണം

വില്ലേജ്   :      ചേലമറ്റം, പെരുമ്പാവൂര്‍
താലൂക്ക്‌   :      കുന്നത്തുനാട്
അസംബ്ലിമണ്ഡലം   :      പെരുമ്പാവൂര്‍
പാര്‍ലമെന്റ്മണ്ഡലം   :      മുകുന്ദപുരം
 
അതിരുകള്‍
 
വടക്ക് : രായമംഗലം, കൂവപ്പടി പഞ്ചായത്തുകള്‍, തെക്ക് : വെങ്ങോല പഞ്ചായത്ത്, പടിഞ്ഞാറ് : വാഴക്കുളം പഞ്ചായത്ത്,കിഴക്ക് : കോതമംഗലം പഞ്ചായത്ത്
 
 ഭൂപ്രകൃതി
 
താരതമ്യേന നിരപ്പായ ഭൂപ്രകൃതിയാണ് ഈ പട്ടണത്തിലുളളത്. സമതല പ്രദേശവും, താഴ്വരകളും, കുന്നിന്‍ പുറങ്ങളും അടങ്ങിയതാണ് ഈ മുനിസിപ്പാലിറ്റി.

 

ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
 
ഇരിങ്ങോള്‍ കാവും ധര്‍മ്മ ശാസ്താ ക്ഷേത്രവും പുലക്കോട്ട് ശാസ്താ ക്ഷേത്രവും , കലാഗ്രാമവും,ഒട്ടനവധി കാവുകളും ടൗണ്‍ ജുമാ മസ്ജിദും., സെന്റ് തേരീസാസ് പളളിയും ഒട്ടനവധി മുസ്ലീം , ക്രിസ്ത്യന്‍ പളളികളും ബെഥേല്‍ സൂയോക്കാ പളളിയും മാര്‍ത്തോമാപ്പളളിയും അടങ്ങിയതാണ് ഈ നഗരസഭയിലെ പ്രധാന ആരാധനാലയങ്ങള്‍.

 

വിനോദസഞ്ചാര കേന്ദ്രങ്ങള്‍
 
ശ്രീ ശങ്കരന്റെ ജന്മസ്ഥാപനമായ കാലടി, മലയാറ്റൂര്‍, സെ‍ന്റ് തോമസ് പളളി, കോടനാട് ആന പരിശീലന കേന്ദ്രം, ചേലമറ്റം കൃഷണസ്വാമി ക്ഷേത്രം, ചുവര്‍ ചിത്രങ്ങള്‍ക്ക് പ്രസിദ്ധികേട്ട വ്ലം സെന്‍റ് തേരീസാസ് പളളി ഇരിങ്ങോട്ടു വനം, കല്ലില്‍ ക്ഷേത്രം., തിരുവൈരാണിക്കുളം ക്ഷേത്രം, തട്ടേക്കാട് പക്ഷി സങ്കേതം , ഭൂതത്താന്‍ കെട്ട് , കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി എന്നിവ അനവധി വിനോസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

 

ചരിത്രപ്രാധന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍
 
ഇരിങ്ങോള്‍ കാടും, ക്ഷേത്രവും, വല്ലം ഫൊറോനാ പള്ളി, പെരുമ്പാവൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രം