English| മലയാളം

Archive

March 7th, 2011

ആമുഖം

പരമ്പരാഗതമായി തന്നെ തടിവ്യവസായത്തിന് വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പട്ടണമാണ് പെരുമ്പാവൂര്‍. 1953 ജനുവരി 1- മുതല്‍ ഒരു മുനിസിപ്പല്‍ പട്ടണമായി പെരുമ്പാവൂര്‍ ഉയര്‍ത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യര്‍ ചെയര്‍മാനായ ഭരണസമിതിയായിരുന്നു. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടസ്ഥലമാണ്  പെരുമ്പാവൂര്‍.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്   :      ചേലമറ്റം, പെരുമ്പാവൂര്‍
താലൂക്ക്‌   :      കുന്നത്തുനാട്
അസംബ്ലിമണ്ഡലം   :

ചരിത്രം

പുരാതനകാലത്ത് ഈ പ്രദേശം മുഴുവന്‍ പാഴ്ഭൂമിയായിരുന്നതിനാല്‍ പെരും പാവൂര്‍ എന്നറിയപ്പെടുകയും അത് ക്രമേണ പെരുമ്പാവൂര്‍ ആയി മാറുകയുമാണ് ചെയ്തത് എന്ന് പറയപ്പെടുന്നു. കൂടാതെ പെരുമ്പാമ്പുകളുടെ സങ്കേതം എന്നര്‍ത്ഥം വരുന്ന പെരുമ്പാമ്പൂര്‍ എന്ന പേര് ക്രമേണ പെരുമ്പാവൂര്‍ ആയി മാറിയതാണെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. 1953 ജനുവരി 1-ല്‍ ഒരു മുനിസിപ്പല്‍ പട്ടണമായി പെരുമ്പാവൂര്‍ ഉയര്‍ത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യര്‍ ചെയര്‍മാനായ ഭരണസമിതിയായിരുന്നു.