English| മലയാളം

പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍, ബെയ്ലിംഗ് പ്രസ്സ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു

പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍, ബെയ്ലിംഗ് പ്രസ്സ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു

 
 
 
     പെരുമ്പാവൂര്‍ : നഗരസഭയുടെ ലൈബ്രറിക്ക് എതിര്‍വശത്തായി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്‍ററില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍, ബെയ്ലിംഗ് പ്രസ്സ് എന്നിവയുടെ പ്രവര്‍ത്തന ഉല്‍ഘാടനം ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു.  ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ നിഷ വിനയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ സെക്രട്ടറി റ്റി.എസ്. സെയ്ഫുദ്ദീന്‍ സ്വാഗതം ആശംസിച്ചു.  ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലേഖാ ഗോപാലകൃഷ്ണന്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍, ഗ്രീന്‍ ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 
നഗരസഭയിലെ വീടുകളില്‍ നിന്നും, കടകളില്‍ നിന്നും വൃത്തിയാക്കിയ പ്ലാസ്റ്റിക്, ഗ്രീന്‍ ടെക്നീഷ്യന്‍മാര്‍ മുഖേന സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ ശേഖരിക്കുന്നതാണ്.  ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനി സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീനില്‍ പൊടിച്ച് ബെയ്ലിംഗ് മെഷീന്‍ ഉപയോഗിച്ച് കട്ടകളാക്കി സൂക്ഷിക്കും.  നഗരസഭയിലേയും, സമീപത്തുള്ള മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയും, റോഡുകള്‍ ടാറിംഗ് ചെയ്യുന്നതിന് ഇപ്രകാരം തയ്യാറാക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗപ്പെടുത്താനാവുമെന്ന് ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ അറിയിച്ചു.
 
                               
                                                                      മുനിസിപ്പല്‍സെക്രട്ടറി