English| മലയാളം
perumbavoor

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് പെരുമ്പാവൂര്‍. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 38 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം. പടിഞ്ഞാറ് ആലുവ, വടക്ക് കാലടി, തെക്ക് മൂവാറ്റുപുഴ, കിഴക്ക് കോതമംഗലം എന്നിവയാണ് പെരുമ്പാവൂരിന്റെ അടുത്തുള്ള സ്ഥലങ്ങള്‍.എം.സി. റോഡില്‍ കോട്ടയത്തിനും തൃശ്ശൂരിനും ഇടയിലായാണ് ഇവിടം. പരമ്പരാഗതമായി തന്നെ തടിവ്യവസായത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ ക്കുന്ന ഒരു പട്ടണമാണ് ഇത്. കേരളത്തിനകത്തും പുറത്തും വാണിജ്യ ബന്ധങ്ങളുണ്ട്. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ റയോല്‍ സ് പെരുമ്പാവൂരിനടുത്തുള്ള വല്ലത്താണ് പ്രവര്‍ ത്തിക്കുന്നത്.